പയ്യോളിയില്‍ അംബേദ്കർ ബ്രിഗേഡ് അയ്യൻകാളി ജയന്തി ആഘോഷിച്ചു

news image
Aug 29, 2024, 4:13 am GMT+0000 payyolionline.in

പയ്യോളി: അംബേദ്കർ ബ്രി ഗേഡ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മ അയ്യൻകാളി ജയന്തി ആഘോഷിച്ചു. കാലത്ത് 9.30 ന് മഹാത്മ അയ്യൻകാളിയുടെ ഛായാചിത്രത്തിൽ  പയ്യോളി ബസ് സ്റ്റാന്‍റ് പരിസരത്ത് വെച്ച്  പുഷ്പാർച്ചനയും നടത്തി.
അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയം (പയ്യോളി ), മുഹമ്മദ് പേരാമ്പ്ര (നാടക, സിനിമ നടൻ ), ഡോ: എൻ.പി. ശ്രീജേഷ്  എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. ചെയർമാൻ എം.പി ബാലൻ അധ്യക്ഷം വഹിച്ച ചടങ്ങില്‍ കൺവീനർ ആർ.ടി ശശി സ്വാഗതം പറഞ്ഞു.


വിവിധ മേഖലയിൽ പ്രശസ്തരായ ഡോ. ഷിജിൻ, എൻ, കെ , അജേഷ് കുമാർ എയം, ഡോ:അരുണിമ ഗോപി, ഡോ:അനഘ മനോജ് , ഡോ:അബിൻ ഗണേഷ് എന്നിവരെ ആദരിച്ചു.
പി ടി ഗിരിഷ് മണിയുർ, എൻ കെ സുന്ദരൻ, വിനോദ് പൂനത്ത്, രാജീവൻ എം, കോവുമ്മൽ ആണ്ടി, കെ.ടി രതീഷ്, കുഞ്ഞിക്കണ്ണൻ തുറശ്ശേരിക്കടവ് എന്നിവര്‍ ആശംസക ൾ അർപ്പിച്ചു. പവിത്രൻ കീഴ്പ്പയ്യൂർ നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe