പയ്യോളി : മുൻകാലസോഷ്യലിസ്റ്റ് നേതാവും എൽ. ജെ.ഡി. പ്രവർത്തകനുമായിരുന്ന അയനിക്കാട് കുറ്റിയിൽപീടിക കുണ്ടന്റവിട ഗോപാലനെ അനുസ്മരിച്ചു. എല്‍ ജെ ഡി ജില്ലാ സെക്രട്ടറി എം പി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മിറ്റി അംഗം എംകെ പ്രേമൻ അനുസ്മരണപ്രഭാഷണം നടത്തി. പുനത്തിൽ ഗോപാലൻ മാസ്റ്റർ, വള്ളിൽ മോഹനൻ മാസ്റ്റർ, എം പി ജിതേഷ്, ചെറിയാവി സുരേഷ് ബാബു, രാജൻ കൊളാവിപാലം, എം പ്രഭാകരൻ, എം ടി നാണു മാസ്റ്റർ,അശ്വിൻരാജ്, കെ ഭാസ്കരൻ, എന്നിവർ സംസാരിച്ചു. കെ വി ചന്ദ്രൻ അധ്യക്ഷം വഹിച്ച ചടങ്ങിൽ കെ പി ഗിരീഷ്‌കുമാർ സ്വാഗതം പറഞ്ഞു.