പയ്യോളിയില്‍ ‘നമ്മള്‍’ റസിഡൻസ് അസോസിയേഷന്‍ രൂപീകരിച്ചു

news image
May 28, 2024, 4:30 am GMT+0000 payyolionline.in

പയ്യോളി: ക്രിസ്ത്യൻ പള്ളി റോഡിനും പെരുമാൾപുരം നരി റോഡിനും റെയിൽവേ ലൈനിനും നാഷണൽ ഹൈവേയ്ക്കും ഇടയിലുള്ള പ്രദേശവാസികളുടെ റസിഡൻസ് അസോസിയേഷനായ ‘നമ്മൾ റസിഡൻസ് അസോസിയേഷൻ’ പയ്യോളി മുന്‍സിപ്പൽ ചെയർമാൻ വി.കെ അബ്ദുൾ റഹ്മാൻ ഉദ്ഘാടനം ചെയ്തു. പ്രമുഖ സാഹിത്യകാരൻ ഡോ:സോമൻ കടലൂർ മുഖ്യാതിഥി ആയി.

റെസിഡെന്റ്സ് അസോസിയേഷന്‍ പ്രസിഡൻ്റ് അബ്ദുൾ സലാം  അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ സി.പി ഫാത്തിമ,അരവിന്ദൻ മാസ്റ്റർ,ലളിത, സൽമ സലാം എന്നിവർ ആശംസകള്‍ അര്‍പ്പിച്ചു. ഉദ്ഘാടനത്തിന് ശേഷം ഉന്നത വിജയം നേടിയ എസ് എസ് എൽ സി, പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. പ്രദേശവാസികളുടെ കലാപരിപാടിയും നടന്നു. പരിപാടിക്ക് അസോസിയേഷന്‍ സെക്രട്ടറി എംസി ഷാജി സ്വാഗതവും ഖജാൻജി റസാഖ് അയനിക്കാട് നന്ദിയും പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe