പയ്യോളി : തീരദേശ ഹൈവേക്കായി സ്ഥലവും വീടും ഫലവൃക്ഷങ്ങളും വിട്ടുനൽകിയവർ നഷ്ടപരിഹാരം കിട്ടാത്തതിൽ പ്രതിഷേധിച്ച് ധർണ നടത്തി. അഞ്ചുവർഷം കഴിഞ്ഞിട്ടും പ്രതിഫലം കിട്ടാത്ത നിരവധിപേർ, ഇരിങ്ങൽ വില്ലേജ് ഓഫീസിനുമുൻപിൽ നടന്ന ധർണയിൽ പങ്കെടുത്തു. സർക്കാർ അടിയന്തര ഇടപെടൽ നടത്തിയില്ലെങ്കിൽ കളക്ടറേറ്റ് വളയൽ സമരം നടത്തുമെന്ന് തീരദേശ റോഡ് കർമസമിതി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച നിവേദനം വില്ലേജ് ഓഫീസർക്ക് നൽകി.
നഗരസഭാ ചെയർമാൻ വി.കെ. അബ്ദുറഹ്മാൻ ഉദ്ഘാടനംചെയ്തു. ടി. ഉമാനാഥൻ അധ്യക്ഷനായി. പയ്യോളി നഗരസഭാ കൗൺസിലർമാരായ അഷ്റഫ് കോട്ടക്കൽ, ചെറിയാവി സുരേഷ് ബാബു, നിഷാ ഗിരീഷ്, രാഷ്ട്രീയപ്പാർട്ടിനേതാക്കളായ പുത്തുക്കാട് രാമകൃഷ്ണൻ, എ.കെ. ബൈജു, പി.വി. കുമാരൻ, രാജൻ കൊളാവിപ്പാലം, ഇരിങ്ങൽ അനിൽകുമാർ, പി.വി. ഷൈജു, യു.ടി. ഖരീം, കെ.പി. സുശാന്ത്, ഗിരീഷ് പയ്യോളി എന്നിവർ സംസാരിച്ചു.