തുറശ്ശേരികടവ്: പയ്യോളി കൃഷിഭവനും, വാർഡ് 15, 16 സാനിറ്റേഷൻ കമ്മിറ്റിയും സംയുക്തമായി നടത്തിയ മണ്ണ് പരിശോധന ക്യാമ്പും, ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പും തുറശ്ശേരികടവ് സലഫി കോമ്പോണ്ടിൽ വെച്ച പരിപാടി ശ്രദ്ധേയമായി. പയ്യോളി മുനിസിപ്പാലിറ്റി വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. എം. അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ സി. കെ ഷഹനാസ് അധ്യക്ഷത വഹിച്ചു.
ആശംസകൾ അർപ്പിച്ചു കൊണ്ട് പി എം ഹരിദാസൻ (ആരോഗ്യ കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ), ഫാത്തിമ ഷഹന (കൃഷി ഓഫിസർ ), മഹേഷ് കോമത്ത്, ആർ. രമേശൻ മാസ്റ്റർ, അസ്‌ലം വരോൽ, ജെ. ച്ച്. ഐ. അബ്ദുള്ള എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്മിത നന്ദിനി കൃഷി സംബന്ധിച്ച് ക്ലാസ് എടുത്തു. 15ഡിവിഷൻ കൗൺസിലർ സിജിന മോഹൻ സ്വാഗതവും, ആശ വർക്കർ ബിന്ദു നന്ദിയും പറഞ്ഞു. ചടങ്ങിൽ വെച്ചു ഫലവൃക്ഷ തൈകളും,പച്ചക്കറി വിത്തും വിതരണം ചെയിതു.