പയ്യോളി: സാമൂഹിക ഉത്തരവാദിത്വത്തോടെ മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ സാമ്പുർണതയും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിനു വേണ്ടിയും അതിലുടെ ജനങ്ങളുടെ മനോഭാവം മാറ്റി എടുക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശ സ്ഥാപന മേധാവികളെയും ഉദ്യോഗസ്ഥന്മാരെയും പങ്കെടുപ്പിച്ചു കൊണ്ട് മേലടി ബ്ലോക്ക് തലത്തിൽ ശില്പ ശാല സംഘടിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോബി സാലസ് സ്വാഗതം പറഞ്ഞ പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്‍ മഞ്ഞക്കുളം നാരായണന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു.
തദ്ദേശ സ്ഥാപന വകുപ്പ് ഐ വി ഒ ചന്ദ്രൻ പദ്ധതി വിശദീകരണം നടത്തി. കെ പി രാധാകൃഷ്ണൻ ശുചിത്വ മിഷൻ, സി.മുഹമ്മദ്, സീനത്ത്, രജീഷ് ജനറൽ എക്സ്റ്റൻഷൻ ഓഫീസർ എന്നിവർ ക്ലാസ്സ് എടുത്തു. തുടർന്ന് ഗ്രുപ്പ് ചർച്ചയും അവതരണവും നടത്തി. കുടുംബശ്രീ ബ്ലോക്ക് ഓർഡിനേറ്റർ അഖിൽ നന്ദിയും പറഞ്ഞു. ശുചിത്വം മിഷൻ ആർപി ആഷിത, തീമാറ്റിക് എക്സ്പേർട്ട് ധന്യ, അനുപമ, എന്നിവർ ശില്പ ശാലയ്ക്ക് നേതൃത്വം നൽകി.