പയ്യോളി : പയ്യോളിയിലെ പുരാതന കുടുംബമായ അറബി കുടുംബ സംഗമം സംഘടിപ്പിച്ചു. ആവിക്കൽ റോഡിലെ തറവാട് മുറ്റത്ത് സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം പയ്യോളി മുനിസിപ്പൽ ചെയർമാൻ വി.കെ അബ്ദുൽ റഹ്മാൻ നിർവഹിച്ചു.അസീസ് സുൽത്താൻ അധ്യക്ഷത വഹിച്ചു.
22ാം ഡിവിഷൻ കൗൺസിലർ ആതിര വി.പി വൃക്ഷ തൈ വിതരണ ഉദ്ഘാടനം ചെയ്തു. മുസ്തഫ കാട്ടിൽ കുടുംബ സംഗമ സന്ദേശവും റസാക്ക് പി. കെ.കുടുംബ കൂട്ടായ്മയുടെ ഇത് വരെയുള്ള പ്രവർത്തനങ്ങളും വിവരിച്ചു.അബൂബക്കർ മൂപ്പൻ സാദിഖ് കെ. കെ എന്നിവർ കുടുംബ ചരിത്രത്തിന്റെ നാൾവഴികൾ വിശദീകരിച്ചു.
മഠത്തിൽ അബ്ദുൽ റഹ്മാൻ അറബി കുടുംബ വെബ് സൈറ്റ് ഉദ്ഘാടനം ചെയ്തു. അറബി കുടുംബ ചരിത്ര പുസ്തകത്തിന്റെ പ്രകാശനം പ്രേമൻ കാപ്പിരികാട്ടിലും വീൽ ചെയർ വിതരണ ഉദ്ഘാടനം ബഷീർ മേലടിയും നിർവഹിച്ചു. കെ.ടി. വിനോദൻ, വി കെ ഹമീദ്, പി. കെ ഹമീദ്,യു പി.ഫിറോസ് എം കെ കുഞ്ഞാലികുട്ടി, രാജൻ കൊളാവി , കെ കെ ഫൽഗുണൻ എന്നിവർ ആശംസകൾ നേർന്നു .
പരിപാടിയിൽ മുതിർന്ന അംഗങ്ങളെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും ആദരിച്ചു.കുടുംബങ്ങങ്ങൾ ചേർന്ന് അവതരിപ്പിച്ച വിവിധ കലാ സാംസ്കാരിക പരിപാടികളും അരങ്ങേറി. സമൂഹത്തിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിന്റെ ഭാഗമായി പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും വൃക്ഷ തൈകൾ വിതരണം ചെയ്തു. ഇസ്മായീൽ പയ്യോളി സ്വാഗതവും മുജീബ് മൂപ്പൻ നന്ദിയും പറഞ്ഞു.