പയ്യോളിയിൽ എൽഡിഎഫ് കൊയിലാണ്ടി മണ്ഡലം ബഹുജന കൂട്ടായ്മ ശ്രദ്ധേയമായി 

news image
Nov 26, 2026, 3:10 pm GMT+0000 payyolionline.in

കൊയിലാണ്ടി : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കും അഴിമതിക്കുമെതിരെ എൽഡിഎഫ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളിയിൽ ബഹുജനകൂട്ടായ്മ സംഘടിപ്പിച്ചു. പയ്യോളി ബസ് സ്റ്റാൻഡ് പരിസരത്ത് വച്ച് നടന്ന പരിപാടി  ആർജെഡി ജില്ലാ പ്രസിഡൻറ് എം കെ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എം പി ഷിബു അധ്യക്ഷനായി. കെ കെ മുഹമ്മദ്, ആർ ശശി,സി സത്യചന്ദ്രൻ, സുരേഷ് ആലംകോട്, യു ടി കരിം എന്നിവർ സംസാരിച്ചു. ഇ കെ അജിത്ത് സ്വാഗതവും രാമചന്ദ്രൻകുയ്യണ്ടി നന്ദിയും പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe