പയ്യോളി : മുൻ മന്ത്രിയും, പാർലിമെന്റ് അംഗവും ദീർഘകാലം കോഴിക്കോട് ഡി സി സി പ്രസിഡന്റുമായിരുന്ന അഡ്വ പി ശങ്കരൻ അഞ്ചാമത് ചരമ വാർഷികദിനത്തിൽ പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണം നടത്തി. കെ പി സി സി മെമ്പർ മഠത്തിൽ നാണുമാസ്റ്റർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് മുജേഷ് ശാസ്ത്രി അധ്യക്ഷനായിരുന്നു.ബ്ലോക്ക് പ്രസിഡന്റ് കെ ടി വിനോദൻ അനുസ്മരണപ്രഭാഷണം നടത്തി. കെ ടി രാജീവൻ, പി എം മോളി, പി എം അഷ്‌റഫ്, സബീഷ് കുന്നങ്ങോത്ത്, കെ ടി സത്യൻ, അൻവർ കായിരികണ്ടി, ആനന്ദൻ നടേമ്മൽ, കാര്യാട്ട് ഗോപാലൻ, സനൂപ് കോമത്ത്, കുറുമണ്ണിൽ രവി , കെ വി സതീശൻ, സി ടി രസ്ന , സി ബബിത , എം.കെ മുനീർ, കെ വി കരുണാകരൻ, ടി ഉണ്ണികൃഷ്ണൻ, മോഹനൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.