പയ്യോളിയിൽ ദ്വിദിന കാരേക്കാട് അജ്മീർ നേർച്ചയ്ക്ക് ഇന്ന് തുടക്കമായി

news image
Jan 24, 2025, 1:24 pm GMT+0000 payyolionline.in

 

പയ്യോളി: ദ്വിദിന കാരേക്കാട് അജ്മീർ നേർച്ചയ്ക്ക് ഇന്ന് തുടക്കമായി. പയ്യോളി കാരേക്കാട് സി എം സെൻ്റർ പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ പി എ അബ്ദുറഹ്മാൻ നഗറിൽ തിക്കോടി മീത്തലെ പള്ളിയിലെ മഖാം സിയാറത്തിന് ശേഷം എം കെ കുഞ്ഞാലിക്കുട്ടി ഹാജി, എ എം മുഹമ്മദ് ഹാജി, സി പി മജീദ്, കമ്മന ഉമർഹാജി, യു പി ഹമീദ്, പി വി ബഷീർ എന്നിവർ ചേർന്ന് പതാക ഉയർത്തി. തുടർന്ന്, ടി പി സിയാദ് ഖിറാഅത്ത് നടക്കും.
25 ന് ശനിയാഴ്ച രാവിലെ 9 ന് പുറക്കാട് ഉസ്താദ് പ്രാർഥന നിർവഹിക്കും. ഐ പി സി ടീം ഗരീബ് നവാസ് അക്കാദമി നയിക്കുന്ന ഖവാലി തുടർന്ന് നടക്കും. പയ്യോളി നഗരസഭാധ്യക്ഷൻ വി കെ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. നാസിർ സഖാഫി തിക്കോടി അധ്യക്ഷത വഹിക്കും. മദ്റസ വിദ്യാർഥികളിൽ മികച്ച ഹാജർ രേഖപ്പെടുത്തിയവരെ അനുമോദിക്കും.

ഹുസൈൻ മിസ്ബാഹി ആമുഖഭാഷണം നടത്തും. തുടർന്ന് നടക്കുന്ന അജ്മീർ മൗലിദിൽ സയ്യിദ് മദനി, സർഫാസ് അദനി, അഹ്മദ് കുട്ടി സഖാഫി, റഫീഖ് ഫാളിലി, ശറഫുദ്ദീൻ സഖാഫി, ഫവാസ് ഹുമൈദി എന്നിവർ പങ്കെടുക്കും. ദേവർശോല അബ്ദുസ്സലാം മുസ്ലിയാർ ഖുർആൻ പ്രഭാഷണം നടത്തും. ബിരുദധാരികൾക്ക് ആദരവും ഉപരിപഠനത്തിന് അർഹത നേടിയവർക്ക് അനുമോദനവും നൽകും.

മുത്തനൂർ തങ്ങൾ സയ്യിദ് ശിഹാബുദ്ദീൻ അഹ്‌ദൽ ദിക്ർ ദുആ ചെയ്യും. തുടർന്ന്, ഭക്ഷണ വിതരണം നടക്കും. കേരള മുസ്ലീം ജമാ അത്ത്, എസ് വൈ എസ്, എസ് എസ് എഫ്, സി എം സെൻ്റർ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് അജ്മീർ നേർച്ച നടക്കുന്നത്.
വാർത്താ സമ്മേളനത്തിൽ പ്രസിഡൻ്റ് എം കെ കുഞ്ഞാലിക്കുട്ടി ഹാജി, ജനറൽ സെക്രട്ടറി നാസിർ സഖാഫി തിക്കോടി, വൈസ് പ്രസിഡൻ്റ് എ എം മുഹമ്മദ് ഹാജി, യു പി ഹമീദ്, കമ്മന ഉമർ ഹാജി, പി പി അസീസ്, ഫവാസ് ഹുമൈദി, അമീർ ഹാജി എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe