പയ്യോളിയിൽ ‘നന്മ’ മേഖല കൺവെൻഷൻ

news image
Jan 11, 2025, 2:33 pm GMT+0000 payyolionline.in

പയ്യോളി : മലയാള കലാകാരന്മാരുടെ ദേശീയ സംഘടന നന്മ പയ്യോളി മേഖല കൺവെൻഷൻ പയ്യോളി അക്ഷരമുറ്റം ഓഡിറ്റോറിയത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് വിൽസൺ സാമുവൽ ഉദ്ഘാടനം ചെയ്തു. കൽക്കത്തയിലെ ഹൗറയിൽ വെച്ചു നടന്ന ഇൻറർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കത്ത വിഭാഗത്തിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ കൈലാസനാഥ് എസ് ആറിന് അനുമോദനവും ഉപഹാരവും സമർപ്പിച്ചു .

ചടങ്ങിൽ നന്മ മേഖല സെക്രട്ടറി അരുൺ എ. കെ. പാറൽ സ്വാഗതവും പ്രശോഭ് മേലടി അധ്യക്ഷവും വഹിച്ചു. നന്മ ജില്ല സെക്രട്ടറി മഠത്തിൽ രാജീവൻ, നന്മ ജില്ല വൈസ് പ്രസിഡണ്ട് സത്യനാഥൻ വടകര, ചന്ദ്രൻ കണ്ടോത്ത് അശോക് കുമാർ മൂരാട് തുടങ്ങിയവർ സംബന്ധിച്ചു സംസാരിച്ചു. തുടർന്ന് നന്മയുടെ കലാകാരന്മാരുടെ കലാപരിപാടികൾ അരങ്ങേറി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe