പയ്യോളി: വീട്ട് മുറ്റത്തും ടെറസ്സിലും പച്ചക്കറി കൃഷി നടത്തുന്നതിന് വേണ്ടി പയ്യോളി നഗരസഭ ജനകീയ ആസൂത്രണം 2024 – 2025 പദ്ധതിയിൽ ഉൾപ്പെടുത്തി 750 കുടുംബങ്ങൾക്ക് ചട്ടികളിൽ പോട്ടിംഗ് മിശ്രിതം നിറച്ച് തൈകളുടെ വിതരണോത്ഘാടനം നഗരസഭ ചെയർമാൻ വി കെ അബ്ദുറഹിമാൻ നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളിവളപ്പിൽ അധ്യക്ഷത വഹിച്ചു.
പയ്യോളി കൃഷിഭവൻ മുഖേന നടപ്പിലാക്കുന്ന പദ്ധതിയിൽ പച്ചക്കറി തൈകളോടു കൂടിയ 10 ചട്ടികളാണ് ഒരു കുംബത്തിന് നൽകുന്നത്. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ അഷറഫ് കോട്ടക്കൽ, റിയാസ് പി എം, കൗൺസിലർ റസിയ ഫൈസൽ, കാർഷിക വികസന സമിതി അംഗങ്ങളായ ഷനോജ് എൻ.എം, കെ.ടി.കേളപ്പൻ, ഇരിങ്ങൽ അനിൽ കുമാർ എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ ഷിബിന.പി. സ്വാഗതവും അസി: കൃഷി ഓഫീസർ
എസ്.ഷൈജു നന്ദിയും പറഞ്ഞു.