പയ്യോളി : ലഹരിക്കടിമയായ യുവാവ് വ്യാപാര സ്ഥാപനത്തെ ഉടമയെയും വ്യാപാരി നേതാവിനെയും മർദ്ദിച്ച സംഭവത്തിൽ വ്യാപാരികൾ ശക്തമായി പ്രതിഷേധിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് പയ്യോളിയിൽ വ്യാപാരികൾ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനത്തിന് വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി യൂണിറ്റ് പ്രസിഡണ്ട് കെ.എം. ഷമീർ, സെക്രട്ടറി ജി.ഡെനിസൺ , രവീന്ദ്രൻ അമ്പാടി , കെ.പി. റാണ പ്രതാപ്, കെ. യു. ഫൈസൽ , എസ്. എം. എ. ബാസിത് , ജയേഷ് ഗായത്രി , നിധീഷ് ഷൈനിങ് , എൻ. കെ. ടി. നാസർ , ഷൈജൽ സഫാത്ത് , നൈസ് മുഹമ്മദ് , സവാദ് അബ്ദുൽ അസീസ് , അനിൽ ധനലക്ഷ്മി , യു.സി.ഗഫൂർ , സി . വി . സുനീർ, കെ.എ സമദ് , ടി.എ. ജുനൈദ് തുടങ്ങിയവർ പങ്കെടുത്തു. സംഭവത്തിൽ പ്രതിയായ യുവാവിനെതിരെ നടപടി എടുത്തിട്ടില്ലെങ്കിൽ പോലീസ് സ്റ്റേഷൻ മാർച്ചും മറ്റു ശക്തമായ സമരപരിപാടികളും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.