പയ്യോളി :- സ്റ്റേറ്റ് ലൈബ്രറി കൌൺസിൽ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ജൂൺ 19 മുതൽ ജൂലൈ 7വരെയുള്ള വിവിധ പരിപാടികളുടെ ലൈബ്രറി കൌൺസിൽ പയ്യോളി മേഖലാതല ഉദ്ഘാടനം കെ സജീവൻ മാസ്റ്റർ നിർവഹിച്ചു.മേഖലാ സമിതി ചെയർമാൻ പി എം അഷ്‌റഫ് അധ്യക്ഷനായിരുന്നു.
പരിപാടിക്ക് ആദിത്യം നിർവഹിച്ച ശ്രീനാരായണ ഗ്രന്ഥലയത്തിലെ മുതിർന്ന വായനക്കാരായ ടി പി നാണു, കെ വി കുഞ്ഞിക്കണാരൻ എന്നിവരെ മേഖലാ സമിതി പൊന്നാടഅണിയിച്ചു ആദരിച്ചു.കെ വി ചന്ദ്രൻ, ടി പി നാണു, കെ ടി രാജീവൻ, വിവേക് മാസ്റ്റർ, ഹരിദാസൻ പി എം, പ്രകാശൻ കെ സംസാരിച്ചു. ജൂൺ 29ന് തെരുവ് വായന, ജൂലൈ 3,കെ ദാമോദരൻ അനുസ്മരണം, ജൂലൈ 4സാമ്പശിവൻ അനുസ്മരണം, ജൂലൈ 5ബഷീർ ദിനം, ജൂലൈ 7ഐ വി ദാസ് ജന്മദിന പരിപാടിയോടെ പക്ഷാചരണപരിപാടി സമാപിക്കും