പയ്യോളി: ജെ.സി.ഐ പുതിയനിരത്തും ദി ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി ഐ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധനയും തിമിരനിർണയ ക്യാമ്പും മേയ് 11, 2025 ഞായറാഴ്ച നടക്കും. പയ്യോളി ട്രഷറി ബിൽഡിംഗ് മുൻവശത്ത് (പേരാമ്പ്ര റോഡ്, പോസ്റ്റ് ഓഫീസ് ഓപ്പോസിറ്റ്, പയ്യോളി) രാവിലെ 9.00 മുതൽ 1.00 മണിവരെയാകും ക്യാമ്പ്.
ക്യാമ്പിന്റെ പ്രധാന പ്രത്യേകതകൾ:
-
തിരഞ്ഞെടുക്കുന്ന രണ്ടുപേർക്ക് തിമിര ശസ്ത്രക്രിയ പൂര്‍ണമായും സൗജന്യമായി നടത്തപ്പെടും.
-
വിദഗ്ധചികിത്സ ആവശ്യമുള്ളവർക്കായി അടുത്തദിവസം ഹോസ്പിറ്റലിലേക്കും തിരിച്ചു പയ്യോളിയിലേക്കും സൗജന്യ വാഹനം ഒരുക്കിയിട്ടുണ്ട്.
-
തിമിര ശസ്ത്രക്രിയയ്ക്ക് 20% വരെ ഡിസ്കൗണ്ടും ലഭ്യമാണ്.
ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവര്‍ താഴെ കൊടുത്ത നമ്പറുകളിലേക്കായി ബുക്കിങ് ചെയ്യാവുന്നതാണ്:
7012435957, 95675600 36