പയ്യോളി : ദേശീയ പാതാ നിർമ്മണത്തിന്റെ ഭാഗമായി പയ്യോളി ടൗണിൽ മണ്ണിട്ട് ഉയർത്തി മേൽപ്പാത നിർമ്മിച്ചു പയ്യോളിയുടെ സംസ്കൃതിയും കൂട്ടായ്മയും തകർക്കുന്ന നടപടിയിൽ കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ പയ്യോളി മണ്ഡലം സമ്മേളനം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി പ്രമേയം പാസ്സാക്കി.
പയ്യോളി രാജീവ്ഗാന്ധി മിനി ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്ന മണ്ഡലം സമ്മേളനം കെ. എസ്. എസ്. പി. എ. ജില്ലാ പ്രസിഡന്റ് ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
6 ഗഡു (18%) ക്ഷാമാശ്വാസം ഉടൻ അനുവദിക്കുക, ക്ഷാമാശ്വാസ/പെൻഷൻ കുടിശിക ഉടൻ വിതരണം ചെയ്യുക, ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുക, മെഡിസെപ് ന്യൂനതകൾ ഉടൻ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ സമ്മേളനത്തിൽ ഉന്നയിച്ചു. പയ്യോളി നഗരസഭ വൈസ് ചെയർപേഴ്സൺ പദ്മശ്രീ, പി. എം. ഹരിദാസൻ, ഇ. ടി. പദ്മനാഭൻ, വത്സരാജ്, കെ. ടി. സത്യൻ, സി. എം. ഗീത, പ്രേമൻ കുട്ടംവള്ളി, എന്നിവർ പ്രസംഗിച്ചു.മണ്ഡലം പ്രസിഡന്റ് എ. കെ. മുകുന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഒ. ടി. ശ്രീനിവാസൻ മാസ്റ്റർ സ്വാഗതവും, ടി. ദിവാകരൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.