പയ്യോളി അങ്ങാടി അംബേദ്കർ അനുസ്മരണ സമിതി മഹാത്മ അയ്യൻകാളിയുടെ 162 -ാം മത് ജന്മദിനം ആഘോഷിച്ചു

news image
Aug 29, 2025, 3:56 am GMT+0000 payyolionline.in

പയ്യോളി അങ്ങാടി: മഹാത്മ അയ്യൻകാളി ഡോ:ബി.ആർ. അംബേദ്കർ അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ മഹാത്മ അയ്യൻകാളിയുടെ 162 -ാം മത് ജന്മദിനം വിപുലമായി ആഘോഷിച്ചു .

യോഗത്തിൽ വി.കെ. അച്ചുതൻ അധ്യക്ഷ്യം വഹിച്ചു. കെ.ടി രതിഷ്, സ്വാഗതവും ഷാജു സി.കെ, ആർ.ടി ശശി, വി.വി. നാരായണൻ സി. കൃഷ്ണൻ, പൊന്നാരൊ ടി. നാരായണൻ, എം, കെ സുരേന്ദ്രൻ മാസ്റ്റർ, സുരേഷ് ഗോപാൽ ജൈത്യ, ജിസ്ന എന്നിവർ സംസാരിച്ചു. കാലത്ത് 9 മണിക്ക് പയ്യോളി അങ്ങാടി പ്രത്യേകം സജ്ജമാക്കിയ വേദിയിൽ മഹാത്മ അയ്യൻകാളിയുടെ ഛായചിത്രത്തിൽ പുഷ്പാർച്ചനയും നടന്നു . എം. കെ,ലോഹി, പി കെ ബാബു, സി. സുഭാഷ് , മനോജ്, പൊക്കി ണാരി ഭാസ്കരൻ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe