പയ്യോളി: പയ്യോളി അമൃത ഭാരതി വിദ്യാനികേതൻ പുതിയ കെട്ടിടത്തിൻ്റെ തറക്കല്ലിടൽ കർമ്മം കേരളത്തിലെ പ്രഥമ ജീജഭായ് പുരസ്കാര ജേതാവും ഡോ. പിടി ഉഷയുടെ വന്ദ്യ മാതാവുമായ ടി.വി.ലക്ഷ്മി അമ്മ നിർവ്വഹിച്ചു.
നിർമ്മാണ കമ്മിറ്റി ചെയർമാൻ എ കെ ബൈജു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പയ്യോളി മുൻസിപ്പാലിറ്റി കൗൺസിലർ സി പി ഫാത്തിമ, ഗോവിന്ദൻ കെ, സ്കൂൾ രക്ഷാധികാരി ടി സത്യൻ, വി വി ദിനേശൻ, കെ.സജിത്, മോഹൻ ദാസ് പയ്യോളി, കെ പി റാണാ പ്രതാപ്, സുലോചന ഹരിദാസൻ, ലീന, രാഖി ആർ, സതി ബാലൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും കേരള ആരോഗ്യ സർവ്വകലാശാലയിൽ നിന്നും ഫാർമസ്യൂട്ടിക്കൽ അനാലിസിസ് ഒന്നാം റാങ്ക് ജേതാവുമായ അനുപമയെ ചടങ്ങിൽ ആദരിച്ചു.