​പയ്യോളി ഇരിങ്ങലിൽ ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു

news image
Nov 21, 2026, 2:55 pm GMT+0000 payyolionline.in

​പയ്യോളി ഇരിങ്ങലിൽ ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു

പയ്യോളി: ഇരിങ്ങൽ റെയിൽവേ സ്‌റ്റേഷനു സമീപം യുവാവ് ട്രെയിനിൽ നിന്ന് വീണു മരിച്ചു. മലപ്പുറം വടക്കങ്ങര മക്കര പറമ്പ് ചോലയിൽ മുഹമ്മദ് അബ്ദുറഹ്മാന്റെ മകൻ സി. എച്ച്. നിഷാദ് അലിയാണ് (42) മരിച്ചത്.  വൈകീട്ട് ആറരയ്ക്ക് ആണ് സംഭവം. കണ്ണൂർ – ഷൊർണൂർ മെമു ട്രെയിനിൽ നിന്നാണ് പുറത്തേക്ക് തെറിച്ചു വീണത്. വീഴ്ചയിൽ ട്രെയിനിന് അടിയിൽ പെടുകയായിരുന്നു. അപകടത്തെ തുടർന്ന് ട്രെയിൻ അര മണിക്കൂർ സ്‌റ്റേഷനിൽ നിർത്തിയിട്ടു. പയ്യോളി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം വടകര ജില്ലാ ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe