പയ്യോളി എ വി അബ്ദുറഹിമാൻ ഹാജി ആർട്സ് & സയൻസ് കോളേജിൽ ദിശ 2024 സാമൂഹിക അവബോധ- പ്രചോദന പരിപാടി സംഘടിപ്പിച്ചു

news image
Jul 19, 2024, 3:35 am GMT+0000 payyolionline.in

പയ്യോളി: എ വി അബ്ദുറഹിമാൻ ഹാജി ആർട്സ് & സയൻസ് കോളേജിൽ നാർകോട്ടിക് സെല്ലിൻ്റെയും കോളേജ് എൻ.എസ്.എസ് യൂണിറ്റുകളുടെയും ൻ്റെയും ആഭിമുഖ്യത്തിൽ ദിശ 2024 സാമൂഹിക അവബോധ- പ്രചോദന പരിപാടി സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്ക് നാർകോട്ടിക് സെൽ കോഓർഡിനേറ്റർ സബ്ന സ്വാഗതം ആശംസിച്ചു. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. എ എം അബ്ദുൽസലാം അധ്യക്ഷത വഹിച്ചു.

മുഖ്യാതിഥി രംഗീഷ് കടവത്ത് വർത്തമാന കാലഘട്ടത്തിലെ ലഹരിയുടെ വ്യാപനത്തെ കുറിച്ചും വിദ്യാർത്ഥികൾ ഈ വിഷയത്തിൽ പുലർത്തേണ്ട ജാഗ്രതയെ സംബന്ധിച്ചും സദസ്സുമായി സംവദിച്ചു. കൊമേഴ്സ് വിഭാഗം മേധാവി എച്ച് ത്രേസ്യ വി എം , സ്റ്റാഫ് സെക്രട്ടറി മുനീർ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഫാത്തിമത് മാഷിദ റജിന എന്നിവർ ആശംസകൾ നേർന്നു. കോളേജ് മൂന്നാം വർഷ ബി.കോം വിദ്യാർത്ഥി തൻസീഹ് പരിപാടിക്ക് നന്ദി രേഖപ്പെടുത്തി. രണ്ടും മൂന്നും വർഷ യു ജി വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കാളികളായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe