പയ്യോളി നഗരസഭ ഒന്നരലക്ഷം കരിമീൻ കുഞ്ഞുങ്ങളെ കുറ്റ്യാടി പുഴയിൽ നിക്ഷേപിച്ചു

news image
Aug 21, 2024, 12:10 pm GMT+0000 payyolionline.in

പയ്യോളി: കുറ്റ്യാടി പുഴ സംരക്ഷണ പദ്ധതിയുടെ ഭാഗമായി പയ്യോളി നഗരസഭ 2024-25 വർഷത്തെ കരിമീൻ കുഞ്ഞു നിക്ഷേപ ഉദ്ഘാടനം പയ്യോളി മുനിസിപ്പൽ ചെയർമാൻ വി കെ അബ്ദു റഹിമാൻ നിർവഹിച്ചു. പയ്യോളി നഗരസഭ വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ മുഹമ്മദ് അഷറഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫിഷറീസ് എക്സ്റ്റഷൻ ഓഫീസർ കുമാരി.

ആതിര .ഒ സ്വാഗതം പറയുകയും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഹിജ എളോടി, പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷജ്മിന അസ്സയിനാർ കൗൺസിലർമാരായ ഷൈമ മണന്തല, സിജിന മോഹൻ, മനോജ് കുമാർ രാഷ്ട്രീയ പ്രതിനിധികളായ മഠത്തിൽ അബ്ദുറഹ്മാൻ, മുജേഷ് ശാസ്ത്രി, പ്രീത ചോലംകയ്യിൽ, മോഹൻദാസ്, മത്സ്യൻ എന്നിവർ ആശംസകൾ അറിയിച്ചു. പ്രോജകട് കോർഡിനേറ്റർ നന്ദി അറിയിച്ചു. ഒന്നര ലക്ഷം കരിമീൻ കുഞ്ഞുങ്ങളെയാണ് കുറ്റ്യാടി പുഴയിലെ മൂലം തോട് കടവിൽ നിക്ഷേപിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe