പയ്യോളി : പയ്യോളി നഗരസഭ ചെയർമാൻ കോൺഗ്രസിലെ വടക്കയിൽ ഷഫീഖും വൈസ് ചെയർപേഴ്സൺ മുസ്ലിംലീഗിലെ സി.പി. ഫാത്തിമയും സ്ഥാനം രാജിവെച്ചു.
രാജിക്കത്തുകൾ ഇരുവരും നഗരസഭാ സെക്രട്ടറി എം. വിജിലയ്ക്ക് കൈമാറി. രണ്ടരവർഷം കഴിഞ്ഞാൽ സ്ഥാനങ്ങൾ കൈമാറണമെന്ന് ഇരുപാർട്ടികളുടെയും നേതാക്കൾ പ്രാദേശികമായി നേരത്തെയെടുത്ത ധാരണപ്രകാരമാണ് രാജി. തിരഞ്ഞെടുപ്പ് കമ്മിഷൻ ഇരുസ്ഥാനത്തേക്കും തിരഞ്ഞെടുപ്പ് നടത്തുന്നതുവരെ വികസന കമ്മിറ്റി സ്ഥിരംസമിതി ചെയർമാൻ പി.എം. ഹരിദാസിനായിരിക്കും ചെയർമാന്റെ ചുമതല.