പയ്യോളി ബസ്സ്റ്റാൻഡിൽ വ്യാപാരസ്ഥാപനങ്ങള്‍ക്ക് മുന്‍പില്‍ ബസ്സുകള്‍ നിര്‍ത്തിടുന്നത് അവസാനിപ്പിക്കാന്‍ തീരുമാനം 

news image
Jan 31, 2025, 2:48 pm GMT+0000 payyolionline.in

പയ്യോളി: പയ്യോളി ബസ്സ്റ്റാൻഡിൽ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്‍പില്‍ ബസ്സുകള്‍ ദീര്‍ഘനേരം  നിര്‍ത്തിയിടുന്നത് അവസാനിപ്പിക്കാന്‍ തീരുമാനം. ഇന്നലെ നഗരസഭ ചെയര്‍മാന്‍ വി.കെ. അബ്ദുറഹിമാന്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് തീരുമാനമുണ്ടായത്. എന്നാല്‍ അത്യാവശ്യം വേണ്ട സാഹചര്യങ്ങളില്‍ രാത്രികാലങ്ങളില്‍ ബസുകള്‍ക്ക് ബസ്സ്റ്റാൻഡിന്റെ തെക്ക് ഭാഗത്ത് മില്‍മ ബൂത്തിനും പൊളിച്ച ശുചിമുറിക്കുമിടയില്‍ വിലങ്ങനെ നിര്‍ത്തിയിടാനും അനുമതി നല്കിയിട്ടുണ്ട്.

പയ്യോളി ബസ്സ്റ്റാണ്ടിലെ ബസ് പാര്‍ക്കിങ് പ്രശ്നം ചര്‍ച്ചയില്‍ നഗരസഭ ചെയര്‍മാന്‍ വി.കെ. അബ്ദുറഹിമാന്‍ സംസാരിക്കുന്നു

തീരുമാനം എത്രയും പെട്ടെന്ന് നടപ്പിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.  നഗരസഭയില്‍ ചേര്‍ന്ന യോഗത്തില്‍ സ്ഥിരം സമിതി അധ്യക്ഷ ഷെജ്മിന അസ്സയിനാര്‍, ബസ് ഓണേഴ്സ് അസോസിയേഷന്‍ പ്രതിനിധികളായ എ.പി.ഹരിദാസന്‍ ടി.കെ. ദാസന്‍, എം.കെ. സുരേഷ് ബാബു, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി യൂണിറ്റ് പ്രസിഡണ്ട് കെ. എം. ഷമീര്‍, ബസ്സ്റ്റാണ്ടിലെ വ്യാപാരികളായ വി.എം. ഉമേഷ്, വി.പി. രമേശന്‍ എന്നിവരും പങ്കെടുത്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe