പയ്യോളി ബിസ്മിനഗറില്‍ ബിഎന്‍ യുനൈറ്റഡ് ആര്‍ട്സ് ആന്‍റ് സ്പോര്‍ട്ട്സ് ക്ലബിന്റെ ഓഫീസ് ഉദ്ഘാടനം  ചെയ്തു

news image
Feb 14, 2023, 3:59 am GMT+0000 payyolionline.in

പയ്യോളി: ബിസ്മിനഗർ പ്രദേശത്തെ കലാകായിക രംഗത്ത് പ്രവർത്തിച്ചു വരുന്ന യുവാക്കളുടെ കൂട്ടായ്‌മയായ ബി എന്‍ യുണൈറ്റഡ് ആര്‍ട്സ് ആന്‍റ് സ്പോര്‍ട്ട്സ് ക്ലബ് ന്റെ ഓഫീസ് പയ്യോളി പോലീസ് ഇന്‍സ്പെക്ടര്‍ കെസി സുഭാഷ് ബാബു ഉദ്ഘാടനം  ചെയ്തു. ചടങ്ങിൽ ക്ലബ്‌ പ്രസിഡന്റ് എ പി  നസീം  അധ്യക്ഷത വഹിച്ചു.

ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സ് ബഹുമതി കരസ്ഥമാക്കിയ സൈന യാസിറിനെ അനുമോദിച്ചു. കൗൺസിലർമാരായ പി എം റിയാസ് ,  എ പി റസാഖ് , കെ പി സി ഷുക്കൂർ എന്നിവർ സംസാരിച്ചു. ക്ലബ്‌ സെക്രട്ടറി എം കെ  ഷഹീർ  സ്വാഗതവും പി കെ  ജാഫർ നന്ദിയും പറഞ്ഞു.

ഇതിനോടനുബന്ധിച്ചു സൂപ്പർ ലാബ് പയ്യോളിയുടെ സഹകരണത്തോടെ നടത്തിയ സൗജന്യ രക്ത ഗ്രൂപ്പ്‌ നിർണയ ക്യാമ്പ് പയ്യോളി ഹെൽത്ത്‌ ഇൻസ്‌പെക്ടർ ടി.പി പ്രജീഷ് കുമാർ ഉദ്ഘാടനം  ചെയ്തു. തുടർന്ന് നടന്ന ഫുട്ബാൾ പ്രീമിയർ ലീഗ് സീസൺ-4 പയ്യോളി മുനിസിപ്പൽ ചെയർമാൻ  ഷഫീക് വടക്കിയിൽ ഉദ്ഘാടനം  ചെയ്തു. വിജയികൾക്കുള്ള സമ്മാനദാനം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  കെ ടി വിനോദൻ നിർവഹിച്ചു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe