പയ്യോളി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗിന് പയ്യോളിയില്‍ പുതിയ നേതൃത്വം. യൂത്ത് വിംഗ് പ്രസിഡണ്ടായി മുഹമ്മദ് ഫര്സാദിനെയും ജനറല്‍ സെക്രട്ടറിയായി കെ.ടി.കെ. ബിജിത്തിനെയും ട്രഷററായി പി.കെ. സുഫാദിനെയും തിരഞ്ഞെടുത്തു.
വൈസ് പ്രസിഡണ്ടായി സുബീഷ് യുവ, ജോയിന്റ് സെക്രട്ടറിയായി സുംതാഖ്, സിറാസ് പാരീസ്, അഖില്‍ അമ്പാടി, നവനീത് തരിപ്പയില്‍, നിഷാന്ത് ഭാസുര, അനന്തു രമേശന് എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായി പയ്യോളി വ്യാപാര ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ തിരഞ്ഞെടുത്തു.
പ്രസിഡന്റ് മുഹമ്മദ് ഫര്‍സാദ്
![](https://payyolionline.in/wp-content/uploads/2025/02/fgh.jpg)
സെക്രട്ടറി ബിജിത്ത്
![](https://payyolionline.in/wp-content/uploads/2025/02/khuy.jpg)
ട്രഷറർ സുഫാദ്