പയ്യോളി: പയ്യോളി സബ്ബ് ട്രഷറിക്ക് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ നോട്ടെണ്ണല്‍ മെഷീൻ നല്‍കി. മേലടി ബ്ലോക്ക് കമ്മിറ്റി കെ എസ് എസ് പി യു സെക്രട്ടറി എ.എം. കുഞ്ഞിരാമൻ ട്രഷറി ഓഫീസർ സുരേന്ദ്രൻ മണിയേരിക്കാണ് ഉപകരണങ്ങൾ കൈമാറിയത്.
ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് കെ. ശശിധരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം വി.പി. നാണു മാസ്റ്റർ, സെക്രട്ടറി എ.എം. കുഞ്ഞിരാമൻ, ട്രഷറർ എം.എം. കരുണാകരൻ മാസ്റ്റർ, പയ്യോളി യൂണിറ്റ് സെക്രട്ടറി കെ.ടി. ചന്ദ്രൻ, ജോയിന്റ് സെക്രട്ടറി പി.കെ. സദാനന്ദൻ എന്നിവർ സംസാരിച്ചു.