പരസ്കപര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം: ഇന്ത്യയിൽ പ്രായപരിധി കുറയ്ക്കുന്നത് പരിഗണിക്കണമെന്ന് ബോംബെ കോടതി

news image
Jul 14, 2023, 1:48 pm GMT+0000 payyolionline.in

മുംബൈ: പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി കുറയ്ക്കുന്നത് പരിഗണിക്കണമെന്ന് കോടതി. മറ്റ് പല രാജ്യങ്ങളും ഇതിന് 14-നും 16-നും ഇടയിൽ പ്രായപരിധി നിശ്ചയിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബോംബെ ഹൈക്കോടതി ഇക്കാര്യത്തിൽ നിയമനിർമാണ സംവിധാനങ്ങളുടെ ശ്രദ്ധ ക്ഷണിച്ചത്.  ഇന്ത്യയിൽ നിലവിലെ പ്രായപരിധിയായ 18 വയസ്സ് ആഗോളതലത്തിൽ ഏറ്റവും ഉയർന്നതാണ്. പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തിന് പ്രായപൂർത്തിയാവാത്തവരെ ശിക്ഷിക്കുന്നത് അവരുടെ താൽപ്പര്യത്തിന് വിരുദ്ധമാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഉഭയസമ്മതത്തോടെ ബന്ധം പുലർത്തിയതിന് 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ടയാളുടെ അപ്പീൽ പരിഗണിക്കവെ ആയിരുന്നു കോടതിയുടെ നിരീക്ഷണം.

ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം(പോക്സോ) പ്രാബല്യത്തിൽ വന്നതിന് ശേഷം ഇത്തരത്തിൽ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. നിരവധി  കൗമാരക്കാർ പ്രോസിക്യൂട്ട് ചെയ്യപ്പെടുകയും ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്യുന്നു. ഇക്കാര്യത്തിൽ ഭൂരിഭാഗം രാജ്യങ്ങളും 14 -നും 16 -നും ഇടയിൽ പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. ഇന്ത്യയിൽ അത് 18 വയസാണ്. ലോകത്ത് നടക്കുന്ന കാര്യങ്ങൾ ഇന്ത്യയും ശ്രദ്ധിക്കണം. കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതുപോലെ തന്നെ പ്രധാനമാണ് താൽപര്യവിരുദ്ധമായി ആളുകൾ നിയമം മൂലം ശിക്ഷിക്കപ്പെടുന്നതുമെന്നും കോടതി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe