പള്ളിക്കര: ലഹരി വിമുക്ത ദിനാചരണത്തിൻ്റെ ഭാഗമായി പള്ളിക്കര സെൻട്രൽ എൽ.പി. സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. രാവിലെ 11.30ന് മുഖ്യമന്ത്രിയുടെ 2 മില്ല്യണ്‍ പ്ലഡ്ജ് കാമ്പയിന്റെ ഭാഗമായുള്ള ലഹരി വിരുദ്ധ പ്രതിജ്ഞ മന്ത്രി മുഹമ്മദ് റിയാസ് തത്സമയം ചൊല്ലി. അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും ഒന്നിച്ചു ചേർന്ന് പ്രതിജ്ഞ ഏറ്റുചൊല്ലി.
അഞ്ജുഷ ടീച്ചറുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൂംമ്പ ഡാൻസിൽ കുട്ടികളോടൊപ്പം രക്ഷിതാക്കളും ചുവടുവച്ചു. പരിപാടിയിൽ പി.എച്ച്.സി ഹെൽത്ത് ഇൻസ്പെക്ടർ പ്രകാശൻ മുഖ്യാതിഥിയായി പങ്കെടുത്തു.
ലഹരി വിരുദ്ധ സന്ദേശം ഉയർത്തിക്കാട്ടുന്ന ലഘുലേഖ പ്രകാശനം അധ്യാപകരുടെ നേതൃത്വത്തിൽ നടന്നു. സ്കൂൾ വിദ്യാർത്ഥികൾ ലഘുലേഖ വിതരണം നിർവ്വഹിച്ചു.