പയ്യോളി : ജമ്മുകാശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധ ജ്വാല തെളിയിച്ച് ഭീകര വിരുദ്ധ പ്രതിജ്ഞ എടുത്തു. കെ പി സിസി മെമ്പർ മഠത്തിൽ നാണുമാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് കെ ടി വിനോദൻ അധ്യക്ഷനായിരുന്നു. പി എം അഷ്‌റഫ്, മുജേഷ് ശാസ്ത്രി, ജയചന്ദ്രൻ തെക്കേകുറ്റി, രാമകൃഷ്ണൻ കിഴക്കെയിൽ, മനോജ് എൻ എം എന്നിവർ സംസാരിച്ചു. ഗോപാലൻ കാര്യാട്ട്, അൻവർ കായിരിക്കണ്ടി,ബിനു കരോളി, അശ്വിൻ കടവത്ത്, സനൂപ് കോമത്ത്, വിനോദൻ കുന്നുംപുറത്ത്, ഗ്രീഷ്മ അശ്വിൻ നേതൃത്വം നൽകി.