പയ്യോളി: കൃഷിയുടെ ആദ്യ പാഠവുമായി കർഷക ദിനത്തിൽ മേലടി എ എൽ പി സ്കൂൾ വിദ്യാർത്ഥികൾ.കർഷക ദിനത്തോടാനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയുടെ ആദ്യ ഘട്ടത്തിൽ തക്കാളി, പച്ചമുളക് എന്നീ തൈകളാണ് കൃഷിക്കായി തിരഞ്ഞെടുത്തത്.
മണ്ണിനോടും പ്രകൃതിയോടും കുട്ടികളിൽ സ്നേഹവും ഉത്തരവാദിത്വബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികൾക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകി. കുട്ടികളുടെ സജീവ പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി.

