പാനൂരിൽ വാഹനാപകടത്തിൽ എട്ട് വയസ്സുകാരന് ദാരുണാന്ത്യം

news image
Jul 17, 2023, 12:20 pm GMT+0000 payyolionline.in

കണ്ണൂർ: കണ്ണൂർ പാനൂർ പുത്തൂരിൽ വാഹനാപകടത്തിൽ എട്ട് വയസ്സുകാരന് ദാരുണാന്ത്യം. കൊളവല്ലൂരിലെ ആദിൽ ആണ് മരിച്ചത്. ബൈക്ക് ലോറിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. സംഭവസ്ഥലത്തുവെച്ചു തന്നെ ആദിൽ മരിച്ചു. അതേസമയം, ആദിലിന്റെ പിതാവ് അൻവറിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. അൻവർ ആശുപത്രിയിൽ ചികിത്സയിലാണ്. പിതാവിന്റെ നില  ഗുരുതരമാണെന്നാണ് വിവരം. അപകടം നടന്നയുടനെ നാട്ടുകാരെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അപകട സ്ഥലത്തുവെച്ചുതന്നെ ആദിൽ മരിക്കുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe