മധുമാസ്റ്റര്‍ നാടകപുരസ്കാര സമര്‍പ്പണം 21ന് കോഴിക്കോട് ടൗണ്‍ഹാളില്‍

news image
Jul 17, 2023, 12:35 pm GMT+0000 payyolionline.in

 

കോഴിക്കോട്: കള്‍ച്ചറല്‍ ഫോറം കേരള സംഘടിപ്പിക്കുന്ന മധു മാസ്റ്റര്‍ നാടക പുരസ്‌കാരം സമര്‍പ്പണവും സംഗീത-നാടക അവതരണവും ജൂലൈ 21ന് വെള്ളി വൈകീട്ട് മൂന്നിന് കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കും. പുരസ്‌കാരം കെ.ജി ശങ്കരപ്പിള്ള, വാസുദേവന് സമ്മാനിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ പ്രൊഫ. എന്‍.സി ഹരിദാസന്‍ അധ്യക്ഷത വഹിക്കും. ജൂറി ചെയര്‍മാന്‍ പ്രേംചന്ദ് ജൂറി തീരുമാനം അവതരിപ്പിക്കും. പി.എന്‍ ഗോപികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും.

ജോളി ചിറയത്ത്, സുലോചന രാമകൃഷ്ണന്‍, ദീദി ദാമോദരന്‍, കബനി, കല്‍പ്പറ്റ നാരായണന്‍, വീരാന്‍കുട്ടി, ആസാദ്, വി.കെ പ്രഭാകരന്‍, സുനില്‍ അശോകപുരം, നവീന്‍രാജ്, ഷജില്‍ കുമാര്‍, കെ.എന്‍ അജോയ്കുമാര്‍, രത്‌നാകരന്‍, വി.അബ്ദുള്‍ മജീദ്, പി.എന്‍ പ്രൊവിന്റ്, വി.എ ബാലകൃഷ്ണന്‍, മണികണ്ഠന്‍ മുക്കുതല എന്നിവര്‍ സംസാരിക്കും.
തുടര്‍ന്ന് ശശിപൂക്കാട് ബാംസുരി സംഗീതം അവതരിപ്പിക്കും. ‘ബുഹോ പാടുന്നു’ എന്ന പേരിൽ പെര്‍ക്കാഷൻ മൊഹബ്ബത്തും അവതരിപ്പിക്കും. രാത്രി ഏഴ് മണിക്ക് ‘മാര്‍ത്താണ്ഡന്റെ സ്വപ്‌നങ്ങള്‍’, തുടർന്ന് ‘ദാഹം’ എന്നീ നാടകങ്ങള്‍ അരങ്ങേറും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe