പാലക്കാട് ശിരുവാണിയിൽ കാട്ടാനക്കൂട്ടം നാട്ടാനയെ ആക്രമിച്ചു

news image
May 20, 2023, 12:20 pm GMT+0000 payyolionline.in

പാലക്കാട് : പാലക്കാട് ശിരുവാണിയിൽ കാട്ടാനക്കൂട്ടം നാട്ടാനയെ ആക്രമിച്ചു. തടി പിടിക്കാൻ അരീക്കോട് നിന്നെത്തിച്ച മഹാദേവൻ എന്ന നാട്ടാനയ്ക്കാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. മണ്ണാർക്കാട് ആർആർടി എത്തിയാണ് കാട്ടാനക്കൂട്ടത്തെ തുരത്തിയത്. ആനയുടെ കാലിലും, വയറിലും കാട്ടനകളുടെ കുത്തേറ്റിട്ടുണ്ട്. മൃഗഡോക്ടറെത്തി ആനക്ക് ചികിത്സ നൽകി.

കരിമ്പ- ശിരുവാണി ദേശീയപാതയിൽ നിന്നും കേവലം 100 മീറ്റർ മാത്രം അകലെ വെച്ചാണ് കാട്ടാനകളുടെ ആക്രമണമുണ്ടായത്. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ആനയെ ചങ്ങലയിൽ ബന്ധിപ്പിച്ച ശേഷം പാപ്പാൻമാർ വിശ്രമിക്കുമ്പോൾ രാത്രി 12 യോടെയാണ് കാട്ടനക്കൂട്ടം ഇറങ്ങിയത്. ഈ മേഖലയിൽ വന്യമൃഗ ശല്യം പൊതുവേ രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു. മൂന്ന് കാട്ടനകൾ ജനവാസ മേഖലയിലെത്തി നാട്ടനയെ ആക്രമിച്ചതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe