പാർലമെൻറ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന ഹർജി സുപ്രീംകോടതി തള്ളി

news image
May 26, 2023, 10:02 am GMT+0000 payyolionline.in

ന്യൂ​ഡ​ല്‍​ഹി: പു​തി​യ പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​രം രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ര്‍​മു​ ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ ​ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ത​ള്ളി. ജ​സ്റ്റീസു​മാ​രാ​യ ജെ. കെ. മ​ഹേ​ശ്വ​രി, പി. എ​സ് ​ന​ര​സിം​ഹ എ​ന്നി​വ​രു​ടെ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി ത​ള്ളി​യ​ത്.

സു​പ്രീംകോ​ട​തി അ​ഭി​ഭാ​ഷ​ക​നാ​യ സി ആ​ർ ജ​യ സു​കി​നാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്. ഭ​ര​ണ​ഘ​ട​ന​യു​ടെ 79-ാം അ​നുച്ഛേദം അ​നു​സ​രി​ച്ച് രാ​ഷ്ട്ര​പ​തി പാ​ര്‍​ല​മെ​ന്‍റിന്‍റെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​യ​തി​നാ​ല്‍ രാ​ഷ്ട്ര​പ​തി​യെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലേ​യ്ക്ക് ക്ഷ​ണി​ക്കാ​തി​രു​ന്ന​ത് ലോ​ക്‌​സ​ഭാ സെ​ക്ര​ട്ടേറിയറ്റിന്‍റെ ഭാ​ഗ​ത്തു​നിന്ന് ഉണ്ടായ വീഴ്ച​യാ​ണെ​ന്ന് ഹ​ര്‍​ജി​ക്കാ​ര​ന്‍ കോ​ട​തി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടിയിരുന്നു.

 

ഈ ഹർജിയിൽ ഇ​ട​പെ​ടേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും ഇ​ത്ത​രം ഹ​ര്‍​ജി​ക​ള്‍ ഫ​യ​ല്‍ ചെ​യ്യു​ന്ന​തി​ന്‍റെ ഉ​ദ്ദേ​ശ്യം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മാ​ണെ​ന്നും   കോ​ട​തി പ​റ​ഞ്ഞു. തുടർന്ന്  ഹ​ര്‍​ജി പി​ന്‍​വ​ലി​ക്കാമെന്ന് ഹ​ര്‍​ജി​ക്കാ​ര​ന്‍ വ്യ​ക്ത​മാ​ക്കി. ഇ​തോ​ടെ​യാ​ണ് ഹ​ര്‍​ജി ത​ള്ളി​യ​ത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe