പി.എൻ.ബി സ്ഥാപകദിനം കൊയിലാണ്ടിയിൽ ആചരിച്ചു

news image
Apr 12, 2025, 4:04 am GMT+0000 payyolionline.in

കൊയിലാണ്ടി: പഞ്ചാബ് നാഷണൽ ബാങ്കിന്റെ 131-മത് സ്ഥാപകദിനം പി.എൻ.ബി കൊയിലാണ്ടി ശാഖയിൽ സമുചിതമായി ആചരിച്ചു. ആഘോഷ പരിപാടികൾക്ക് പി.എൻ.ബി മുൻ ജീവനക്കാരനും പിഷാരീകാവ് ദേവസ്വം മുൻ ചെയർമാനുമായ ഇ.എസ്. രാജൻ ഉദ്ഘാടനം നൽകി.  “ഇന്ത്യയിലെ പ്രധാന റെയിൽവേ, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (FCI), ഇന്ത്യൻ മിലിറ്ററി തുടങ്ങി നിരവധി സർക്കാർ സ്ഥാപനങ്ങൾക്ക് ബാങ്ക് മികച്ച സേവനങ്ങൾ നൽകുന്നു. ഉയർന്ന കസ്റ്റമർ സർവീസിനും ഇടപാടുകാരുമായുള്ള സഹകരണത്തിന്റെയും ഫലമാണ് പി.എൻ.ബി ഇന്നത്തെ പുരോഗതി,” എന്നും അദ്ദേഹം പറഞ്ഞു.

ബ്രാഞ്ച് സീനിയർ മാനേജർ ദർമേന്ദ്ര കുമാർ സ്വാഗതം പറഞ്ഞു. ശശീന്ദ്രൻ മുണ്ടയ്ക്കൽ, സന്തോഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. AIBEA ബ്രാഞ്ച് സെക്രട്ടറി ബിജു സി.കെ നന്ദിപ്രസംഗം നടത്തി.

ബ്രാഞ്ച് ഓഫീസർമാരായ ശ്രുതി പി, മുഹമ്മദ് റൗഫ്, അഭിലാഷ്, റൂമേഷ്, സുരേഷ്, വാസു, ഓ.യു. പ്രീതി, പ്രേമൻ, ടി.എൻ. അജിത് കുമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ചടങ്ങ് സ്‌നേഹസന്ദേശങ്ങളാൽ നിറഞ്ഞതായി പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe