പി.കെ.എസ് പയ്യോളി ഏരിയാതല പഠനയാത്ര സംഘടിപ്പിച്ചു

news image
Dec 26, 2024, 10:45 am GMT+0000 payyolionline.in

പയ്യോളി: ഏരിയാ തല പി.കെ.എസ് പഠനയാത്ര സംഘടിപ്പിച്ചു. ഡിസംബർ 25ന് ആരംഭിച്ച യാത്രയിൽ മുനയംകുന്ന് രക്തസാക്ഷി സ്മാരകം, ചീമേനി രക്തസാക്ഷി സ്മാരകം, കയ്യൂർ രക്തസാക്ഷി സ്മാരകം, കരിവള്ളൂർ രക്തസാക്ഷി സ്മാരകം, രക്തസാക്ഷി ധനരാജ് സ്മാരകം എന്നിവ സന്ദർശിച്ചു. ചീമേനി കൂട്ടക്കൊലയുടെ ചരിത്രത്തെക്കുറിച്ച് ചീമേനി ലോക്കൽ സെക്രട്ടറി നളിനാക്ഷൻ വിവരങ്ങൾ നൽകി. കയ്യൂർ, കരിവള്ളൂർ ജന്മിത്വത്തിനെതിരെ നടന്ന സമരത്തെയും രക്തസാക്ഷിത്വത്തെയും കുറിച്ച് APJ അബ്ദുൾ കലാമിൽ നിന്ന് വികേന്ദ്രീകൃത ആസൂത്രണത്തിനുള്ള രാഷ്ട്രപതിയുടെ അവാർഡ് ഏറ്റുവാങ്ങിയ നാരായണനും വിശദീകരിച്ചു. പയ്യോളി പി.കെ.എസ് ലോക്കൽ സെക്രട്ടറി കെ.ടി. ലിഗേഷ്, പയ്യോളി ഏരിയാ പ്രസിഡൻ്റ് കെ.സുകുമാരൻ, ട്രഷറർ കെ.എം. പ്രമോദ് കുമാർ, ജില്ലാ കമ്മറ്റി അംഗം അനിത എന്നിവർ പഠനയാത്രയ്ക്ക് നേതൃത്വം നൽകി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe