പയ്യോളി : ഡിസംബര്‍ 31 വരെ വീണ്ടും സര്‍വീസ് നീട്ടിയ ഷൊര്‍ണ്ണൂര്‍- കണ്ണൂര്‍ (06031), കണ്ണൂര്‍ -ഷൊര്‍ണ്ണൂര്‍ (06032) സ്പെഷ്യല്‍ എക്സ്പ്രസ് തീവണ്ടിക്ക് പയ്യോളിയില്‍ സ്റ്റോപ്പ് അനുവദിച്ചു. കഴിഞ്ഞ ദിവസം സര്‍വീസ് നീട്ടിയ ഉത്തരവ് ഇറക്കിയപ്പോള്‍ പുറത്തുവന്ന ദക്ഷിണ റെയില്‍വേയുടെ സമയവിവരപട്ടികയില്‍ പയ്യോളിയില്‍ സ്റ്റോപ്പ് ഉണ്ടായിരുന്നില്ല.
ജൂലായ് മാസം ഒന്നു മുതല്‍ ഈ തീവണ്ടി സര്‍വീസ് തുടങ്ങുമ്പോള്‍ പയ്യോളിയില്‍ സ്റ്റോപ്പ് ഉണ്ടായിരുന്നില്ല. പിന്നീട് പിടി ഉഷയുടെ ഇടപെടലില്‍ സെപ്റ്റംബര്‍ മുതല്‍ പയ്യോളിയില്‍ സ്റ്റോപ്പ് അനുവദിച്ചു. അതാണ് ഇത്തവണ സര്‍വീസ് ഇല്ലാതായത്. സ്റ്റോപ്പ് തിരിച്ച് കൊണ്ട് വരാന്‍ ശനിയാഴ്ച മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുമെന്ന് പി ടി ഉഷ അറിയിച്ചിരുന്നു. വൈകീട്ടോടെ സ്റ്റോപ്പ് അനുവദിച്ചതായി ഉത്തരവും ഇറങ്ങി.എല്ലാ ദിവസവും ഓടുന്ന തീവണ്ടിക്ക് രാവിലെ ഷൊര്‍ണ്ണൂര്‍ക്ക് പോകുമ്പോള്‍ 8.57 നും വൈകീട്ട് കണ്ണൂര്‍ക്ക് പോകുമ്പോള്‍ 6.05 നുമാണ് സ്റ്റോപ്പ്.