പയ്യോളി : പീപ്പിൾസ് സാംസ്കാരിക വേദി പയ്യോളി സംഘടിപ്പിക്കുന്ന പീപ്പിൾസ് ഫെസ്റ്റിൻ്റെ ഭാഗമായി ജില്ലയിലെ പ്രമുഖ ടീമുകൾ മാറ്റുരയ്ക്കുന്ന ജില്ലാതല കൈകൊട്ടിക്കളി മത്സരം കാപ്പിരിക്കാട് കെടി ശ്രുതിൻ എംസി രഞ്ജിത് നഗറിൽ നാളെ വൈകീട്ട് 6 മണിക്ക് അരങ്ങേറുന്നു.
26ന് വൈകുന്നേരം 5 മണിക്ക് സാംസ്കാരിക സമ്മേളനം മെലഡി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്യും. പയ്യോളി നഗരസഭ അധ്യക്ഷൻ വി കെ അബ്ദുറഹിമാൻ തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് പയ്യോളി നഗരസഭ കൗൺസിലർ ആതിര എൻ പി, തിക്കോടി ഗ്രാമപഞ്ചായത്ത് മെമ്പർ സിനിജ എന്നിവർ പങ്കെടുക്കും. തുടർന്ന് 6 മണിക്ക് പീപ്പിൾ സാംസ്കാരിക വേദി അംഗങ്ങൾ അവതരിപ്പിക്കുന്ന കലാ പരിപാടികൾ ആരവം, 9 മണിക്ക് സിറാജ് തുറയൂർ അവതരിപ്പിക്കുന്ന സ്റ്റാർ ഷോയും നടക്കും.