പുതിയ അധ്യായത്തിന് തുടക്കം; ഉൽസവഛായയിൽ തിക്കോടിയൻ സ്‌മാരക വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം

news image
Jun 3, 2025, 10:43 am GMT+0000 payyolionline.in

പയ്യോളി :  തിക്കോടിയൻ സ്മാരക വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന്റെ പ്രവേശനോത്സവം തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് പ്രമോദ്.സി അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പർ വി പി ദുൽഖിഫിൽ മുഖ്യാതിഥി ആയിരുന്നു. വാർഡ് കൗൺസിലർ ബിനു കാരോളി ഹയർസെക്കൻ്ററി വിഭാഗം പ്രിൻസിപ്പൽ സചിത്രൻ മാസ്റ്റർ വിഎച്ച്എസ്ഇ പ്രിൻസിപ്പൽ നിഷ ടീച്ചർ,എച്ച് എം ഇൻ ചാർജ് മിനി,പിടിഎ വൈസ് പ്രസിഡണ്ട് രമേശൻ കൊക്കാലേരി മദർ പിടിഎ പ്രസിഡണ്ട് ഷാഹിന മുൻ പ്രധാനഅധ്യാപകൻ സൈനുദ്ദീൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

പ്രവേശനോത്സവ ചടങ്ങിൽ പയ്യോളി ഹൈസ്കൂളിന്റെ അഭിമാന താരങ്ങളായി നാഷണൽ ഡിഫൻസ് അക്കാദമി പ്രവേശനം നേടിയ അനിരുദ്ധ്, സംസ്ഥാന ഉജ്ജ്വല ബാല്യം പുരസ്കാരം നേടിയ സനായാസിർ എന്നിവരെ ആദരിച്ചു.തുടർന്ന് നാടൻപാട്ട് അവതരണവും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe