പുതുതലമുറയുടെ പൊതുബോധമില്ലായ്മ മയക്കുമരുന്ന് വ്യാപനത്തിന് കാരണം: ഡിസിസി ജനറൽ സെക്രട്ടറി മുനീർ എരവത്ത്

news image
Mar 2, 2025, 10:48 am GMT+0000 payyolionline.in

പേരാമ്പ്ര : പുതിയ തലമുറ മയക്കുമരുന്നിന്റെ അടിമയാകുന്നതിനുള്ള പ്രധാന കാരണം അരാഷ്‌ടീയ വാദവും പൊതുബോധമില്ലായ്മയുമാണെന്ന്  ഡിസിസി ജനറൽ സെക്രട്ടറി മുനീർ എരവത്ത് പറഞ്ഞു. പൊതുയിടങ്ങളിൽ നിന്ന് പുതിയ തലമുറ മാറിനിൽക്കുന്നതും, സാമൂഹ്യ ഇടപെടലുകൾ കുറയുന്നതും അവരെ ഇത്തരം ദോഷകരമായ വഴികളിലേക്ക് നയിക്കുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുട്ടികളിൽ സാമൂഹ്യ പ്രതിബദ്ധതയും പൊതു ബോധവും വളർത്തുന്നതിലൂടെ മാത്രമേ ഈ മഹാവിപത്ത് തടയാൻ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കോടേരിച്ചാൽ മേഖല മഹാത്മഗാന്ധി കോൺഗ്രസ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ്‌ തൃക്കോട്ട് കുന്നുമ്മൽ കദീശ ആദ്യക്ഷത വഹിച്ചു. മനോജ്‌ എടാണി, കെ മധുകൃഷ്ണൻ, പി എസ് സുനിൽ കുമാർ, കെ സി രവീന്ദ്രൻ, കെ ജാനു കെ കെ ഗംഗധരൻ, പുലികോട് വേലായുധൻ, രേഷ്മ പോയിൽ, കെ കെ വിജയൻ മാസ്റ്റർ, കുഞ്ഞനന്ദൻനായർ കോടേരി, മായൻകുട്ടി എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe