പുറക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലേഷൻ ആൻ്റ് അഡ്വാൻസിഡ് സ്റ്റഡീസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു  

news image
Sep 7, 2024, 3:55 am GMT+0000 payyolionline.in

പയ്യോളി: പുറക്കാട് ശാന്തി സദനം സ്പെഷൽ സ്കൂളിനോടനുബന്ധിച്ചുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലേഷൻ ആൻ്റ് അഡ്വാൻസിഡ് സ്റ്റഡീസ് (സിറാസ്) അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്    ജെ.ഡി.റ്റി മുൻ പ്രസിഡണ്ടും കെ .ആർ .എസ് എക്സിക്യുട്ടീവ് ഡയരക്ടറുമായ സി.പി.കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. സിറാസ് പ്രസിഡണ്ട്  ഹനീഫ ഹാജി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

സിറാസ് ഡയരക്ടർ ഡോ: ഷറഫുദ്ധീൻ കടമ്പോട്ട് ആമുഖ പ്രസംഗം നടത്തി. സിനിമാ സംവിധായകൻ പ്രതാപ് ജോസഫ് , ജില്ലാ പഞ്ചായത്ത് അംഗം ദുൽഖിഫിൽ , ദിനാർ ഹുസ്സയിൻ ഹാജി , അബൂബക്കർ ഹാജി കണ്ടോത്ത്, പി.ടി.എ.വൈസ് പ്രസിഡണ്ട് മുഹമ്മദലി, ടി.പി.അബ്ദുൽ അസീസ് , മoത്തിൽ അബ്ദുറഹിമാൻ ,ബഷീർ മേലടി,ബഷീർ തിക്കോടി , കെ ഇമ്പിച്ചി അലി, വി.കെ.അബ്ദുൽ ലത്തീഫ് , കെ.കെ.നാസർ എന്നിവർ ആശംസ പ്രസംഗം നടത്തി.ചടങ്ങിൽ ഹബീബ് മസ്ഊദ് സ്വാഗതവും ,മാനേജർ സലാം ഹാജി നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe