പയ്യോളി: പുറക്കാട് നോർത്ത് എൽപി സ്കൂളിൽ സംഘടിപ്പിച്ച ലോക അറബിക് ഭാഷാദിനാ ഘോഷ പരിപാടി പ്രധാനാധ്യാപകൻ ടി കെ നൗഷാദ് ഉദ്ഘാടനം ചെയ്തു. നാലാം ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്തു മാഗസിൻ എസ് ർ ജി കൺവീനർ നിധിൻ പ്രകാശനം ചെയ്ത് കൊണ്ട് പരിപാടിക്ക് തുടക്കം കുറിച്ചു. ടി പി നുസ്രത് , കെ കെ വിനീത, എ അനുപ്രിയ , എം ഷക്കീന , ഉനൈസ എന്നിവർ അറബിക് ഭാഷയുടെ പ്രാധാന്യത്തെക്കുറിച് സംസാരിച്ചു. പരിപാടിയിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച അറബിക് ഡാൻസ് ശ്രേദ്ധേയമായി.

പുറക്കാട് നോർത്ത് എൽപി സ്കൂളിൽ സംഘടിപ്പിച്ച ലോക അറബിക് ഭാഷാ ദിനാഘോഷത്തിൽ നിന്ന്
