കൊയിലാണ്ടി: പൂക്കാട് കലാലയത്തിൽ സുവർണ്ണ ജൂബിലി നാടകോത്സവം
കേരള സംഗീത നാടക അക്കാഡമിയുടെ സഹകരണത്തോടെ ഓക്റ്റോബർ 4 മുതൽ 7വരെ പുക്കാട് കലാലയത്തിൽ അമേച്വർ നാടകോത്സവം സംഘടിപ്പിക്കുന്നു. ഒക്റ്റോബർ 4ന് വൈകീട്ട് 5 മണിക്ക് ഡോ: ശ്രീകുമാറിന്റെ അധ്യക്ഷതയിൽ കാനത്തിൽ ജമീല എം എൽ എ പരിപാടി ഉദ്ഘാടനം ചെയ്യും. കേരളത്തിലെ പ്രശസ്ത നാടക സംഘങല് അവതരിപ്പിക്കുന്ന നാടകങ്ങളാണ് അരങ്ങിലെത്തുക.
ആദ്യ ദിവസം വൈകിട്ട് 6-30 പൂക്കാട് കലാലയത്തിന്റെ ചിമ്മാനം എന്ന നാടകം അവതരിപ്പിക്കും മനോജ് നാരായണൻ സംവിധാനവും. സുരേഷ് ബാബു ശ്രീസ്ഥ രചനയും നിർവ്വഹിച്ച ചിമ്മാനം ഉത്തര കേരളത്തിലെ പ്രഖ്യാതമായ ചിമ്മാന കളി എന്ന നാടൻ കലയുടെ പുരാവൃത്തത്തിനെ അടിസ്ഥാനമാക്കി ഒരുക്കിയിട്ടുള്ളതാണ്: പൂക്കാട് കലാലയം ചിൽഡ്രൻസ് തിയേറ്ററിലൂടെ വളർന്നുവന്ന നാടക കലാകാരന്മാരാണ് അരങ്ങിൽ എത്തുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ പ്ലാറ്റ്ഫോം തിയേറ്റർ ഗ്രൂപ്പ് തൃശൂർ അവതരിപ്പിക്കുന്ന അകലെ അകലെ മോസ്കോ,നാടക സൗഹൃദം തൃശൂരിന്റെ സ്വൈരിത പ്രയാണം , നാടകപ്പുര കലാസമിതി ചേർപ്പിന്റെ പ്ലാംയാ ല്യൂബ്യൂയ് എന്നീ നാടകങ്ങൾ അരങ്ങിലെത്തും .അനുബന്ധമായി നാടക ചരിത്ര പ്രദർശനം, ശ്രീ ഗോപിനാഥ് കോഴിക്കോട് നയിക്കുന്ന നാടക ശില്പശാല ,നാടക കലാകാരന്മാർക്കുള്ള ആദരം, മലയാള നാടകഗാനങ്ങളുടെ അവതരണം എന്നിവ നടക്കും.