പൂക്കാട് റെയിൽവെ ഗേറ്റ് നാളെ മുതൽ 10 ദിവസം അടച്ചിടും ; യാത്ര ദുരിതമാവും

news image
Jun 3, 2025, 7:13 am GMT+0000 payyolionline.in
കൊയിലാണ്ടി: പൂക്കാട് റെയിൽവെ ഗേറ്റ് നാളെ മുതൽ 10 ദിവസത്തെക്ക് അടച്ചിടുമെന്ന് റെയിൽവെ അധികൃതർ അറിയിച്ചു. 13 വരെയാണ് അടക്കുക. ഇതൊടെ പൂക്കാട് നിന്നും തുവ്വപ്പാറ, ഗൾഫ് റോഡ്, മുക്കാടി റോഡ്, കാപ്പാടെ ക്കുള്ള യാത്രയും പ്രയാസമാവും, പൂക്കാട് അടിപ്പാത വഴി പോകുന്ന വാഹനങ്ങളും ഏറെ പ്രയാസം സൃഷ്ടിക്കും, എന്നിവിടങ്ങളിലെക്ക് പോകെണ്ടവർ തിരുവങ്ങൂർ വഴി പോകെണ്ടിവരും അല്ലെങ്കിൽ പൊയിൽക്കാവ് വഴി പോകണം .
ദേശീയ പാതയിൽ നിർമ്മാ പ്രവർത്തി നടക്കുന്നതിനാൽ ഗതാഗതകുരുക്ക് രൂക്ഷമാണ്. ഇത് വഴി പോകുന്ന ബസ്സും തിരുവങ്ങൂർ വഴി പോകെണ്ടിവരും. ദേശീയ പാതയുടെ പ്രവർത്തികാരണം പൂക്കാട് മുതൽ ദിവസവുംഗതാഗത കുരുക്കാണ്. റെയിൽവെ ഗേറ്റ് അടക്കുന്നത് പൊതുജനങ്ങൾക്ക്ഏറെ പ്രയാസം സൃഷ്ടിക്കുന്നതിനാൽ നടപടി വേണമെന്ന് നാട്ടുകാരുടെ ആവശ്യം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe