‘പെട്രോൾ, ഡീസൽ വില വർധിച്ചിട്ടില്ല, ഒരു ഉത്തരവും ഇറക്കിയിട്ടില്ല’; നിഷേധിച്ച് കേന്ദ്രം

news image
Apr 29, 2026, 12:23 pm GMT+0000 payyolionline.in

രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം. പെട്രോളിയം മന്ത്രാലയത്തിൻ്റെ ഉത്തരവ് ഉൾപ്പെടെയാണ് വ്യാജമായി പ്രചരിപ്പിക്കുന്നത്. കേന്ദ്ര സര്ക്കാർ ഇത്തരത്തിൽ ഒരു ഉത്തരവും ഇറക്കിയിട്ടില്ല. ഉത്തരവ് വ്യാജമായി ഉണ്ടാക്കിയത്. പെട്രോളിനും ഡീസലിനും 10 രൂപയും 12.5 രൂപയും വർധിച്ചു എന്നാണ് പ്രചരിക്കുന്നത്. ഇത് വ്യാജമെന്ന് കേന്ദ്രം അറിയിച്ചു.

സർക്കാർ സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെങ്കിലും, പെട്രോൾ, ഡീസൽ വിലകളിൽ മാറ്റമില്ലെന്ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ പറഞ്ഞു.എൽപിജി, പെട്രോളിയം, ഡീസൽ എന്നിവ ആവശ്യത്തിന് ലഭ്യമാണ്, വില വർദ്ധിച്ചിട്ടില്ല, അതിനാൽ ദയവായി പരിഭ്രാന്തരാകരുത്.ഗാർഹിക എൽ‌പി‌ജി, പി‌എൻ‌ജി ഉപഭോക്താക്കൾക്കും ഗതാഗതത്തിൽ ഉപയോഗിക്കുന്ന സി‌എൻ‌ജിക്കും 100 ശതമാനം വിതരണം സർക്കാർ ഉറപ്പാക്കിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

നിലവിൽ രാജ്യത്ത് പെട്രോൾ-ഡീസൽ വിലകൾ നിരവധി മാസങ്ങളായി മാറ്റമില്ലാതെ തുടരുകയാണ്. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 94.77 രൂപയും ഡീസലിന് 87.67 രൂപയുമാണ്. മുംബൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽ വില കൂടുതലാണെങ്കിലും, സർക്കാർ ഉടമസ്ഥതയിലുള്ള ഓയിൽ മാർക്കറ്റിങ് കമ്പനികൾ വിലകൾ സ്ഥിരമായി നിലനിർത്തിയിട്ടുണ്ട്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe