പെയിൻ ആൻഡ് പാലിയേറ്റീവ് കാപ്പുഴക്കൽ ശാഖ പ്രവർത്തനം ആരംഭിച്ചു

news image
Sep 26, 2024, 3:24 am GMT+0000 payyolionline.in

 

ചോമ്പാല: സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കാപ്പുഴക്കൽ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി. ഗിരിജ ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ എം. പി. ബാബു അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം നിഷ പുത്തൻപുരയിൽ, കോസ്റ്റൽ എസ്. ഐ അബ്ദുൾ സലാം എന്നിവർ മുഖ്യാതിഥികളായിരുന്നു.

വിവിധ മേഖലകളിൽ മാതൃകാപരമായി പ്രവർത്തിച്ചവരെയും, വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു.

ചടങ്ങിൽ സുജിത് പുതിയോട്ടിൽ, പി. ശ്രീധരൻ, വി. ദിനേശൻ, മധു ഒഞ്ചിയം, പി. വി. സുനീഷ്, പുരുഷോത്തമൻ മാളിയേക്കൽ, വി. സി. കലേഷ് കുമാർ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe