.
ഇരിങ്ങൽ: മൂരാട് പെരിങ്ങാട്ട് ആരോഗ്യ ഉപകേന്ദ്രം ആരംഭിക്കണമെന്ന് സി പി ഐ ഇരിങ്ങൽ ബ്രാഞ്ച് സമ്മേളനം അധികാരികളോട് ആവശ്യപ്പെട്ടു.
പി. എം.ശശി പതാക ഉയർത്തി. പി.എം.ചന്ദ്രിക രക്തസാക്ഷി പ്രമേയവും രജീഷ്.ടി അനുശോചന പ്രമേയവും അവതരിപ്പിച്ചു. മണ്ഡലം കമ്മിറ്റി മെമ്പർ ഇ.ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യുട്ടീവ് മെമ്പർ ആർ സത്യൻ രാഷ്ട്രീയ റിപ്പോർട്ടും അവതരിപ്പിച്ചു.
ബ്രാഞ്ച് സെക്രട്ടറി എ.രാജൻ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ കെ.ശശിധരൻ മാസ്റ്റർ, ലോക്കൽ സെക്രട്ടറി ഇരിങ്ങൽ അനിൽ കുമാർ, എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി സെക്രട്ടറി എ രാജൻ , അസി: സെക്രട്ടറി രജീഷ് .ടി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
സമ്മേളനത്തിൽ പി.എം.ശശി അദ്ധ്യക്ഷത വഹിച്ചു. എ.സ്വാഗതവും പി.എം.ചന്ദ്രൻ നന്ദിയും പറഞ്ഞു.