പെരുമാൾപുരം ദേശീയപാതയില്‍ വെള്ളക്കെട്ടിന് പരിഹാരം കാണുക; റിലേ നിരാഹാര സമരം തുടങ്ങി

news image
Jul 15, 2024, 9:40 am GMT+0000 payyolionline.in

പയ്യോളി: പെരുമാൾപുരത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുക, പ്രദേശത്തെ ജനങ്ങളുടെ ദുരിതത്തിന് അറുതിവരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് സിപിഐഎം പള്ളിക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമാൾപുരത്ത് റിലേ നിരാഹാര സമരം ആരംഭിച്ചു. ഏരിയ സെക്രട്ടറി എം പി ഷിബു സമരം ഉദ്ഘാടനം ചെയ്തു. അനിൽ കരുവാണ്ടി അധ്യക്ഷനായി.

ജില്ലാ കമ്മിറ്റി അംഗം ഡി ദീപ,ഏരിയ കമ്മിറ്റി അംഗം പി ജനാർദ്ദനൻ, വി വി ചന്ദ്രൻ, പുതുക്കുടി ഹമീദ്, രമ്യനാഥൻ, പ്രനില സത്യൻ, ഷീബ പുൽപ്പാണ്ടി എന്നിവർ സംസാരിച്ചു. കെ എം പ്രമോദ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങില്‍  പി ജനാർദ്ദനൻ, അനിൽ കരുവാണ്ടി, കെ എം പ്രമോദ് കുമാർ, വേണു വെണ്ണാടി, എം സിന്ധ്യ എന്നിവരാണ് ഒന്നാം ദിവസം നിരാഹാരമനുഷ്ഠിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe