പെരുമാൾപുരം മഹാശിവക്ഷേത്ര ആറാട്ട് മഹോത്സവം കൊടിയേറി

news image
Apr 10, 2025, 5:43 am GMT+0000 payyolionline.in

 

പയ്യോളി : പെരുമാൾപുരം മഹാശിവക്ഷേത്ര ആറാട്ട് മഹോത്സവം കൊടിയേറി . ക്ഷേത്രം തന്ത്രി പാതിരിശ്ശേരി ഇല്ലത്ത് ശ്രീകുമാരൻ നമ്പൂതിരിപ്പാട് കൊടിയേറ്റ് കർമം നിർവഹിച്ചു.ആറാട്ട് മഹോത്സവം ഏപ്രിൽ 14ന് തിങ്കളാഴ്ച കുളിച്ചാറാട്ടോടെയാണ് സമാപിക്കുന്നത്. കൊടിയേറ്റത്തിനു പിന്നാലെ ക്ഷേത്രം സേവിക സമിതിയുടെ തിരുവാതിരക്കളി, നൃത്തസന്ധ്യ, വിദ്യാർത്ഥികളുടെ അരങ്ങേറ്റം എന്നിവ അരങ്ങേറി.

പരിപാടികൾ:

ഏപ്രിൽ 10 :
തിരുവാഭരണ ഘോഷയാത്ര ഉരൂക്കര വിശ്രമതറയിൽ നിന്നും വൈകീട്ട് 4ന് ആരംഭിക്കും.
വൈകീട്ട് 6.45ന് ആധ്യാത്മിക പ്രഭാഷണം – രാജേഷ് നാദാപുരത്ത്, വിഷയം: ധർമ്മശാസ്ത്ര ഗ്രന്ഥങ്ങൾ.
രാത്രി 8ന് കൈകൊട്ടിക്കളി, 9ന് സംഗീതാർച്ചന.

ഏപ്രിൽ 11 :
വൈകീട്ട് 4ന് അക്ഷരശ്ലോക സദസ്, 6ന് ശശി കമ്മട്ടേരിയുടെ പ്രഭാഷണം (ക്ഷേത്രാചാരങ്ങൾ),
രാത്രി 8ന് നാടകം – ബോധോദയം, 9.30ന് നൃത്തനൃത്യങ്ങൾ.

ഏപ്രിൽ 12 :
ഉച്ചയ്ക്ക് 12ന് പ്രസാദ ഊട്ട്, വൈകീട്ട് 5ന് ചാക്യാർകൂത്ത്,
രാത്രി 7ന് ഗ്രാമപ്രദക്ഷിണം, 9ന് ഗാനമേള (കോഴിക്കോട് പാർഥസാരഥി ഓർക്കസ്ട്ര).

ഏപ്രിൽ 13 :
വൈകീട്ട് 4 മുതൽ ഇളനീർ ആഘോഷവരവുകൾ,
6ന് ഭജന (തിക്കോടി സായി സമിതി), 8ന് പള്ളിവേട്ട എഴുന്നള്ളത്ത്, കരിമരുന്ന് പ്രയോഗം.

ഏപ്രിൽ 14:
പള്ളി ഉണർത്തൽ, ഗണപതി ഹോമം, കുളിച്ചാറാട്ട്, കൊടിയിറക്കൽ, തുലാഭാരം, ഉച്ചപൂജ, ശ്രീഭൂതബലി എന്നിവയോടെ ഉത്സവം സമാപിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe