പയ്യോളി : കേരള നദ്വത്തുൽ മുജാഹിദീൻ പയ്യോളി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പെരുമാൾപുരം ഇസ്ലാഹി സെൻ്ററിൽ വെച്ച് ‘ കുടുംബ സമേതം നമദാനിലേക്ക് ‘ എന്ന വിഷയത്തിൽ പ്രമുഖ പണ്ഡിതൻ നൗഷാദ് സ്വലാഹി ഉപ്പട പ്രഭാഷണം നടത്തി.
മണ്ഡലം പ്രസിഡൻ്റ് അസ്ലം കിഴൂരിൻ്റെ അദ്ധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി വി. അബ്ദുറഹിമാൻ പരിപാടി ഉദ്ഘാടനം നിർവഹിച്ചു.
‘വെളിച്ചം – ബാല വെളിച്ചം’ ഖുർആൻ പഠന പരീക്ഷയിൽ വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി കെ.വി. ഹംസ്സ സ്വാഗതവും റസാഖ് മേലടി നന്ദിയും പറഞ്ഞു.